സാമ്പത്തിക തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണയുടെ അറസ്റ്റ് വ്യാഴാഴ്ച വരെ ഹൈക്കോടതി തടഞ്ഞു

monson

മോൺസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മണയുടെ മുൻകൂർ ജാമ്യം നീട്ടി. ഓഗസ്റ്റ് 24വരെയാണ് മുൻകൂർ ജാമ്യം നീട്ടിയത്. സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഇടക്കാല ഉത്തരവ്. വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ആരോഗ്യകാരണങ്ങളാലാണ് ഹാജരാകാതിരുന്നതെന്നും അടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുമെന്നും ജി ലക്ഷ്മണയുടെ അഭിഭാഷകൻ ഉറപ്പ് നൽകി. മുൻപ് രണ്ട് തവണ ഹാജരാകാൻ നേരത്തെ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ജി ലക്ഷ്മണ ഹാജരായില്ല. ഇതേത്തുടർന്നാണ് മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

Share this story