സാമ്പത്തിക തട്ടിപ്പു കേസ്: കെ. സുധാകരൻ അറസ്റ്റിൽ
Jun 23, 2023, 19:17 IST

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ഏഴ് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മോൺസൺ മാവുങ്കൾ ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. വെള്ളിയാഴ്ച രാവിലെയാണ് സുധാകരൻ ക്രൈംബ്രാഞ്ചിനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായത്. മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ചോദ്യങ്ങൾ നേരിടാൻ തയാറാണെന്നും സുധാകരൻ പ്രതികരിച്ചിരുന്നു.