കെ എസ് യു നേതാവ് അൻസിലിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് എഫ് ഐ ആർ

ansil

കെ എസ് യു നേതാവ് അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചെന്ന് എഫ് ഐ ആർ. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് അത് യഥാർഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സർവകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചതായി കന്റോൺമെന്റ് പോലീസിന്റെ എഫ് ഐ ആറിൽ പറയുന്നു. കേരള സർവകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്

2013-16 അധ്യയന വർഷത്തിൽ കേരളാ സർവകലാശാലയിൽ നിന്നും ബികോം പാസായെന്ന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് അതിൽ വൈസ് ചാൻസലറുടെ വ്യാജ ഒപ്പിട്ടതായി എഫ് ഐ ആറിൽ പറയുന്നു. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
 

Share this story