പത്തനംതിട്ട മണക്കാലയിൽ ബേക്കറിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

fire
പത്തനംതിട്ട മണക്കാലയിൽ ബേക്കറി കടയ്ക്ക് തീപിടിച്ചു. അറേബ്യൻ ബേക്കറി ആൻഡ് സൂപ്പർ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നാശമുണ്ടായെന്നാണ് പ്രാഥമിക വിവരം. വെങ്ങളം സ്വദേശിയായ ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. രണ്ട് മണിക്കൂർ നേരമെടുത്താണ് തീ അണച്ചത്.
 

Share this story