ചേർത്തലയിൽ വസ്ത്രനിർമാണ ശാലക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Aug 20, 2023, 11:22 IST

ആലപ്പുഴ ചേർത്തലയിൽ വസ്ത്രനിർമാണ ശാലക്ക് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ദാമോദര പൈ ആന്റ് സൺസ് വസ്ത്രശാലയിൽ തീപിടിത്തമുണ്ടായത്. തൊട്ടടുത്തുള്ള ബാങ്കിലെ സുരക്ഷാ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഏതാണ്ട് നാലര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. കട പൂർണമായും കത്തിനശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് വലിയ സ്റ്റോക്ക് കടയിലുണ്ടായിരുന്നു. ഇതുമുഴുവൻ കത്തിനശിച്ചെന്നാണ് ലഭിക്കുന്ന വിവരം.