കുന്ദമംഗലത്തെ ടിവിഎസ് ഷോറൂമിൽ തീപിടിത്തം; ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു
Aug 20, 2023, 17:07 IST

കോഴിക്കോട് കുന്ദമംഗലത്ത് വൻ തീപിടുത്തം. കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിനു മുൻവശത്ത് പ്രവർത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ജീവനക്കാർ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പിൻവശത്ത് തീ പടർന്നത്. തീ പടർന്നതോടെ ഓഫിസിനുള്ളിലെ ഫർണിച്ചറുകൾ പൂർണമായും കത്തി നശിച്ചു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഷോറൂമിലുണ്ടായിരുന്ന നിരവധി ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു.