ചേരാനെല്ലൂരിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; ഇരുപതോളം കാറുകൾ കത്തിനശിച്ചു
Jun 4, 2023, 14:56 IST

എറണാകുളം ചേരാനെല്ലൂരിൽ കാറിന്റെ വർക്ക് ഷോപ്പ് കത്തിനശിച്ചു. സിഗ്നൽ ജംഗ്ഷന് സമീപത്തുള്ള ബിആർഎസ് ഓട്ടോസിലെ ഇരുപതോളം കാറുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വർക്ക് ഷോപ്പിന്റെ പുറകുവശത്താണ് തീ ആദ്യം കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.