കണ്ണൂരിൽ നിർത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീപിടിത്തം; അട്ടിമറിയെന്ന് സംശയം

kannur

കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തിനശിച്ചു. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തന്നെയാണ് ഇപ്പോഴും തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം

രാത്രി എത്തി കണ്ണൂരിൽ നിർത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ബോഗി പൂർമായി കത്തിനശിച്ചിരുന്നു. അട്ടിമറി സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു. 


 

Share this story