ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടിത്തം; കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു
Jun 2, 2023, 10:25 IST

കൊല്ലം ഓച്ചിറയിൽ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഓഫീസിലുണ്ടായിരുന്ന ഫയലുകളും കമ്പ്യൂട്ടറുകളുമൊക്കെ കത്തിനശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.