ആദ്യം ഒന്നാം ലാവ്‌ലിൻ എന്തെങ്കിലും ആകണ്ടേ; സതീശന് മറുപടിയുമായി എം വി ഗോവിന്ദൻ
Apr 27, 2023, 17:26 IST

എഐ ക്യാമറ ഇടപാട് രണ്ടാം എസ് എൻ സി ലാവ്‌ലിനാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്‌ലിൻ ആകണമെങ്കിൽ ഒന്നാം ലാവ്‌ലിൻ എന്തെങ്കിലും ആകണ്ടേ. ഒന്നാം ലാവ്‌ലിന് എന്ത് സംഭവിച്ചു. അതിന് സതീശൻ മറുപടി പറയട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു
ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്തത് എന്തുകൊണ്ടാണെന്നും എംവി ഗോവിന്ദൻ പരിഹസിച്ചു. എല്ലാ കരാറും പരിശോധിക്കട്ടെ. ഒന്നും മറച്ചുവെക്കാനില്ല. സിപിഎമ്മിന് അഴിമതി നടത്തേണ്ട കാര്യമില്ല. ആരെയും അഴിമതി നടത്താൻ അനുവദിക്കുകയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.