ഏക സിവിൽ കോഡിൽ സിപിഎം ആദ്യം ചെയ്യേണ്ടത് ഇഎംഎസിന്റെ നിലപാട് തള്ളിപ്പറയുകയാണ്: ചെന്നിത്തല

Chennithala

ഏക സിവിൽ കോഡിൽ സിപിഎം രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സിപിഎം ജനങ്ങളോട് മാപ്പ് പറയണം. ഏക സിവിൽ കോഡ് വേണമെന്ന് സിപിഎം നയപരമായ നിലപാട് എടുത്തിട്ടുണ്ട്

കോൺഗ്രസിന് ഒറ്റ നിലപാടാണ്. ഇപ്പോൾ സെമിനാർ നടത്തുന്നത് വോട്ട് മുന്നിൽ കണ്ടുകൊണ്ടാണ്. സിപിഎം ആദ്യം ചെയ്യേണ്ടത് ഇഎംഎസിന്റെ നിലപാടിനെ തള്ളിപ്പറയുക എന്നതാണ്. കാലത്തിനൊത്ത് മാറുകയാണെങ്കിൽ സിപിഎം അത് തുറന്നു പറയണമെന്നും ചെന്നിത്തല പറഞ്ഞു.
 

Share this story