കേരളത്തിലെത്തുന്നത് ആദ്യമായി, തീവെച്ചത് തന്റെ കുബുദ്ധി: ഷാറൂഖിന്റെ ആദ്യ മൊഴി

elathur

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ തീവെപ്പ് നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ കുബുദ്ധിയെന്ന് ഷാറൂഖ് സെയ്ഫിയുടെ മൊഴി. എന്നാൽ ഈ മൊഴി പോലീസ് മുഖവിലക്കെടുത്തിട്ടില്ല. കോഴിക്കോട് മാലൂർ എആർ ക്യാമ്പിലെത്തിച്ച സെയ്ഫിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

ആദ്യമായാണ് കേരളത്തിലെത്തുന്നതെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. തീ കൊളുത്തിയ ശേഷം ഇതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തി. റെയിൽവേ സ്റ്റേഷനിൽ പോലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെയോടെ ജനറൽ കമ്പാർട്ട്‌മെന്റിൽ ടിക്കറ്റ് എടുക്കാതെ രത്‌നഗിരിയിലേക്ക് യാത്ര ചെയ്‌തെന്നും ഷാറൂഖ് സെയ്ഫി പോലീസിനോട് പറഞ്ഞു

മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ വെച്ചാണ് ഷാറുഖ് പിടിയിലായത്. മുംബൈ എടിഎസ് സംഘമാണ് ഇയാളെ പിടികൂടിയത്. കേരളാ പോലീസ് രത്‌നഗിരിയിൽ എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 

Share this story