മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി; തെരച്ചിൽ തുടരുന്നു

shibu

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി. തമിഴ്‌നാട് ഇരയിമ്മൻ തുറയിൽ നിന്നും മത്സ്യബന്ധനത്തിന് ഇറങ്ങിയ ബോട്ടിലെ തൊഴിലാളി ഷിബുവിനെയാണ് കാണാതായത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയാണ്. കോവളം ലൈറ്റ് ഹൗസിന് പടിഞ്ഞാറ് മാറി പതിനഞ്ച് നോട്ടിക്കൽ ഉൾക്കടലിലാണ് അപകടമുണ്ടായത്

28ാം തീയതിയാണ് ഷിബു ഉൾപ്പെട്ട 12 അംഗ സംഘം കടലിലേക്ക് പോയത്. 29ന് രാവിലെ ഒമ്പതരയോടെ ഷിബു കടലിൽ വീണു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞതിനെ തുടർന്ന് മറൈൻ ആംബുലൻസും തെരച്ചിലിന് ഇറങ്ങിയെങ്കിലും കാറ്റും കടൽക്ഷോഭവും തെരച്ചിലിനെ ബാധിച്ചു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
 

Share this story