മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; മൂന്ന് തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു

boat
തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. കടലിലേക്ക് ഒഴുകിപ്പോയ വള്ളം കരയ്‌ക്കെത്തിക്കാൻ ശ്രമം തുടരുകയാണ്. രാവിലെ ആറ് മണിയോടെ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. ബോട്ട് ഉൾക്കടലിലേക്ക് നീങ്ങുകയാണെന്നാണ് വിവരം.
 

Share this story