കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പേർ പിടിയിൽ

Police
കോഴിക്കോട് കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പേർ പിടിയിൽ മലപ്പുറം കാളികാവ് സ്വദേശികളായ സുഹൈൽ, മുഹമ്മദ് മുർഷിദ്, താജ്ദാർ, ഫിറോസ്, അബ്ദുൽ ജലീൽ എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയായിരുന്നു തട്ടിക്കൊണ്ടു പോകൽ.
 

Share this story