ഇടുക്കി മാങ്കുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഇടിമിന്നലേറ്റു
Jun 5, 2023, 11:38 IST

ഇടുക്കി മാങ്കുളം കുറത്തിക്കുടിയിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം
കുറത്തിക്കുടി ട്രൈബൽ സെറ്റിൽമെന്റിലെ വേലായുധൻ, ഭാര്യ ജാനു, മകൻ ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു എന്നിവർക്കാണ് ഇടിമിന്നലേറ്റത്. വീടിനുള്ളിൽ വെച്ചാണ് ഇവർക്ക് മിന്നലിന്റെ ആഘാതമേറ്റത്. വേലായുധന്റെയും ഭാര്യയുടെയും വസ്ത്രങ്ങളടക്കം കരിഞ്ഞ നിലയിലായിരുന്നു.