ബാലുശ്ശേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് കലുങ്കിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്കേറ്റു

jeep
കോഴിക്കോട് ബാലുശ്ശേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് കലുങ്കിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്കേറ്റു. മൂന്നാറിൽ നിന്നും വിനോദയാത്രക്കായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story