തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് അസ്ഫാക്

chandni

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അസ്ഫാക് ആലം. ലഹരിയുടെ പിടിയിൽ നിന്ന് മോചിതനായതോടെയാണ് പ്രതിയിൽ നിന്നും വിവരം ലഭിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും ലഹരിയുടെ സ്വാധീനത്തിലായതിനാൽ ചോദ്യം ചെയ്യലിൽ യാതൊരു വിവരവും ലഭിച്ചിരുന്നില്ല

ബിഹാർ സ്വദേശികളായ ദമ്പതികളുടെ ചാന്ദ്‌നി എന്ന അഞ്ച് വയസ്സുകാരിയെയാണ് അസം സ്വദേശിയ അസ്ഫാക് തട്ടിക്കൊണ്ടുപോയത്. പ്രതി നൽകിയ വിവരം അനുസരിച്ച് സക്കീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ മൂന്ന് മണിയോടെയാണ് ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയുമായി പോയത്. സാക്ഷി മൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രാത്രിയോടെ ഇയാളെ തോട്ടക്കാട്ടുകരയിൽ നിന്ന് പിടികൂയിരുന്നു. എന്നാൽ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു രാത്രി മുഴുവൻ ഇയാൾ

മഞ്ജയ് കുമാർ-നീത ദമ്പതികളുടെ മകളാണ് ചാന്ദ്‌നി. ഇവർ താമസിക്കുന്ന കെട്ടിടത്തിന് മുകൾ നിലയിൽ കഴിഞ്ഞ ദിവസം മുതലാണ് അസ്ഫാക് താമസം ആരംഭിച്ചത്. തായിക്കാട്ടുകര യുപി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ചാന്ദ്‌നി
 

Share this story