ആലുവയിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും
Sep 1, 2023, 08:13 IST

ആലുവയിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. 800 പേജുള്ള കുറ്റപത്രം എറണാകുളം പോക്‌സോ കോടതിയിലാണ് സമർപ്പിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോർട്ടും തെളിവുകളും സാക്ഷി മൊഴികളുമുള്ള കുറ്റപത്രമാണ് ഇന്ന് പോക്‌സോ കോടതിയിൽ സമർപ്പിക്കുന്നത്
പ്രതിയായ അസഫാക് ആലത്തിനെ കൊലപാതകം നടന്ന അന്ന് രാത്രി തന്നെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ കൊല നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പുകളും പൂർത്തിയാക്കിയതാണ്. അസഫാക് ആലത്തിനെതിരായ തെളിവുകൾ ശേഖരിക്കാൻ പോലീസ് സംഘം ബീഹാറിലേക്കും ഡൽഹിയിലേക്കും പോയിരുന്നു.