ഓണക്കിറ്റ് വിതരണം മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമെന്ന സൂചന നൽകി ഭക്ഷ്യ മന്ത്രി

anil

ഈ വർഷത്തെ ഓണക്കിറ്റ് വിതരണം മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമെന്ന സൂചന നൽകി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. കിറ്റിന്റെ ആവശ്യമില്ലെന്ന് സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തന്നെ പറയുന്നു. പ്രളയ സമയത്ത് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ എല്ലാവർക്കും കിറ്റ് നൽകി. സപ്ലൈകോയിൽ നിത്യോപയോഗ സാധനങ്ങളിൽ ഒന്നു രണ്ടെണ്ണത്തിന്റെ കുറവുണ്ടെങ്കിൽ അതിനെ പർവതീകരിച്ച് കാണിക്കരുത്

സപ്ലൈകോയ്ക്കും സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. കുറവുകളുണ്ടെങ്കിൽ പരിഹരിക്കും. ഇത്തവണയും മെച്ചപ്പെട്ട ഓണച്ചന്ത ഉണ്ടാകും. വിൽപ്പനയെ തകർക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
 

Share this story