പത്തനംതിട്ടയിൽ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 13 പേർ ചികിത്സയിൽ

food
പത്തനംതിട്ട ഇലവുംതിട്ടയിൽ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ആഹാരം കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട 13 പേർ ഇലവുംതിട്ട നെല്ലാനിക്കുന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇലവുംതിട്ടയിലെ ദീപ ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഷവർമ കഴിച്ചവർക്കും പ്രശ്‌നങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ബേക്കറി അടയ്ക്കാൻ മെഴുവേലി പഞ്ചായത്ത് നിർദേശം നൽകി.
 

Share this story