തിരുവനന്തപുരത്ത് നാല് വയസ്സുകാരന്റെ മരണകാരണം ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷ ബാധയെന്ന് സംശയം

Shavarma

തിരുവനന്തപുരം മലയിൻകീഴിൽ നാല് വയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം. മലയിൻകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി. 

ഗോവ യാത്രക്കിടെയാണ് കുട്ടി ഷവർമ കഴിച്ചത്. പിന്നാലെ ശാരീരികാസ്വസ്ഥത ഉണ്ടായെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
 

Share this story