കോതയാർ ഡാമിൽ പുല്ല് കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്ത്

arikomban

അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു. ട്വിറ്ററിലൂടെയാണ് ഇവർ വീഡിയോ പുറത്തുവിട്ടത്. കോതയാർ ഡാമിന് സമീപം പുല്ല് വെള്ളത്തിൽ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അരിക്കൊമ്പൻ ശാന്തനാണെന്നും സു്പരിയ സാഹു പറയുന്നു. 

അരിക്കൊമ്പൻ കോതയാർ ഡാമിന് സമീപം നിലയുറപ്പിച്ചതായി കേരളാ വനംവകുപ്പും അറിയിച്ചിരുന്നു. റേഡിയോ കോളറിലെ സിഗ്നൽ പ്രകാരമാണ് ഈ വിവരം സ്ഥിരീകരിച്ചത്. കോതയാർ ഡാമിൽ നിന്നും വിതുര വഴി നെയ്യാർ വനമേഖലയിലേക്കുള്ളത് 130 കിലോമീറ്റർ ദൂരമാണ്.
 


 

Share this story