ഫുട്‌ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി
Jul 12, 2023, 17:08 IST

ഇന്ത്യൻ ഫുട്‌ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹത്താണ് വധു. കഴിഞ്ഞ ജുലൈയിൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ ചടങ്ങിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ രാഹുൽ കെപി, സച്ചിൻ സുരേഷ് എന്നിവരും മുൻ താരങ്ങളായ സി കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റണി തുടങ്ങിയവരും പങ്കെടുത്തു
അതേസമയം ഐഎസ്എൽ അടുത്ത സീസണിൽ സഹൽ ബ്ലാസ്റ്റേഴ്‌സിനായി കളിക്കില്ലെന്നാണ് വിവരം. സഹലിനെ റെക്കോർഡ് തുകയ്ക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കാനൊരുങ്ങുകയാണ്.