യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയത്തിൽ നാളെ മുതൽ മാറ്റം

train

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയത്തിൽ നാളെ മുതൽ മാറ്റം. 16307 നമ്പർ ട്രെയിൻ ഞായറാഴ്ച മുതൽ ആലപ്പുഴയിൽ നിന്ന് വൈകുന്നേരം 3.50നാണ് പുറപ്പെടുക. എറണാകുളത്ത് 5.25ന് എത്തിച്ചേരും. ഷൊർണൂരിൽ 7.50 നും ട്രെയിൻ എത്തും. കോഴിക്കോട് നിന്ന് 9.25നാണ് ട്രെയിൻ പുറപ്പെടുക. ഇതുവരെ ഉച്ചയ്ക്ക് 2.50നായിരുന്നു ആലപ്പുഴയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടിരുന്നത്. അതേസമയം കണ്ണൂരിൽ നിന്ന് രാവിലെ ആലപ്പുഴയ്ക്ക് പുറപ്പെടുന്ന ട്രെയിനിന്റെ സമയത്തിൽ മാറ്റമില്ല
 

Share this story