പോക്‌സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; പരാതി നൽകിയത് മൂന്ന് പെൺകുട്ടികൾ

Police

പോക്‌സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. കവള മുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മൂന്ന് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇന്നലെ ഇയാൾ പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടികൾ ബസ്സിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇയാൾക്കെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ രേഖാമൂലം പൊലീസിന് പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിരുന്നില്ല.

Share this story