വ്യാജരേഖ കേസ്: മറുനാടൻ മലയാളി ചാനലുടമ ഷാജൻ സ്‌കറിയെ അറസ്റ്റ് ചെയ്തു
Aug 26, 2023, 11:55 IST

വ്യാജരേഖാ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പോലീസാണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്
ഷാജനെ കൊച്ചിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. ഡൽഹി നിവാസിയായ രാധാകൃഷ്ണൻ എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഷാജൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. വീഴ്ച വരുത്തിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചിറങ്ങുമ്പോഴാണ് അറസ്റ്റ്.