വ്യാജരേഖ കേസ്: കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്താഴ്ചയിലേക്ക് മാറ്റി

vidhya
വ്യാജരേഖാ കേസിൽ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്താഴ്ചയിലേക്ക് മാറ്റി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യ വാദിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യ അറിയിച്ചിട്ടുണ്ട്. ജൂൺ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. കഴിഞ്ഞ പതിനാല് ദിവസമായി വിദ്യ ഒളിവിലാണ്.
 

Share this story