വ്യാജരേഖ കേസ്: വിദ്യ സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് പോലീസ് കണ്ടെടുത്തു
Jul 12, 2023, 08:19 IST

വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ കെ വിദ്യ സമർപ്പിച്ച വ്യാജരേഖ അഗളി പോലീസ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തത്. ഇവിടെ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിന്റ് എടുത്തതെന്നും പോലീസ് സ്ഥിരീകരിച്ചു. കഫേ ഉടമയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത്.
സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ഫോൺ തകരാറിലായതോടെ ഉപേക്ഷിച്ചെന്നും വിദ്യ നേരത്തെ മൊഴി നൽകിയിരുന്നു. മൊബൈൽ ഫോണിൽ വ്യാജരേഖ നിർമിച്ച് ഇത് അക്ഷയ സെന്ററിലേക്ക് മെയിൽ അയച്ച് പ്രിന്റ് എടുക്കുകയായിരുന്നു.