വ്യാജരേഖാ കേസ്: വിദ്യ കരിന്തളം കോളജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും പോലീസ് പരിശോധിക്കും
Jun 8, 2023, 08:27 IST

മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ കാസർകോട്ടെ കരിന്തളം കോളജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും പോലീസ് പരിശോധിക്കും. വ്യാജരേഖയെന്ന വിലയിരുത്തലിൽ കാസർകോട് നിന്നും മഹാരാജാസ് കോളജിലേക്ക് ഈ സർട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ കൂടി പരിശോധിക്കേണ്ട സാഹചര്യത്തിൽ കേസ് അഗളി പോലീസിന് ഉടൻ കൈമാറില്ല
അട്ടപ്പാട്ടി രാജീവ് ഗാന്ധി കോളജിൽ ഗസ്റ്റ് ലക്ചർ നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനെ തുടർന്നാണ് വിദ്യയുടെ കള്ളത്തരങ്ങൾ പൊളിയുന്നത്. വിദ്യ പി എച്ച് ഡി പ്രവേശനം നേടിയത് മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ കാലടി സർവകലാശാലയും വിദ്യക്കെതിരെ പരിശോധന ആരംഭിച്ചിട്ടുണ്ട്