വ്യാജരേഖാ കേസ്: വിദ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

vidhya

വ്യാജ രേഖാ കേസിൽ കെ വിദ്യക്ക് ഉപാധികളോടെ ജാമ്യം. അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യക്ക് ജാമ്യം ലഭിച്ചത്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് മണ്ണാർക്കാട് കോടതി വ്യക്തമാക്കി. 50000 രൂപയുടെ രണ്ട് പേരുടെ ആൾജാമ്യമാണ് കോടതി അനുവദിച്ചത്

കേരളം വിട്ടുപോകരുത്, പാസ്‌പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം. നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ വിദ്യയെ കസ്റ്റഡിയിലെടുക്കാം. എന്നാൽ വിദ്യയെ അറസ്റ്റ് ചെയ്യില്ല. മൂന്ന് ദിവസം കഴിഞ്ഞ് ഹാജരാകാനാണ് നീലേശ്വരം പോലീസ് വിദ്യക്ക് നൽകിയ നിർദേശം
 

Share this story