വ്യാജരേഖാ കേസ്: നിരപരാധിയെന്ന് വിദ്യ; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

vidhya

വ്യാജരേഖ നിർമിച്ച കേസിൽ പ്രതിയായ കെ വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ താൻ നിരപരാധിയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള കള്ളക്കേസാണെന്നും വിദ്യ ആരോപിക്കുന്നു. വെള്ളിയാഴ്ചയാണ് രഹസ്യമായി ജാമ്യാപേക്ഷ നൽകിയത്

വിഷയത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേസിൽ വിദ്യയെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്.
 

Share this story