വ്യാജ രേഖ: കെ വിദ്യക്കെതിരെ കരിന്തളം ഗവ. കോളജും പോലീസിൽ പരാതി നൽകും
Jun 8, 2023, 15:38 IST

വ്യാജ രേഖ ചമച്ച് ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത കെ വിദ്യക്കെതിരെ കാസർകോട് കരിന്തളം ഗവ. കോളജും പോലീസിൽ പരാതി നൽകും. വിദ്യ ഹാജരാക്കിയ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മഹാരാജാസ് കോളജ് അധികൃതരാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കരിന്തളം കോളജ് അധികൃതരെ അറിയിച്ചത്
വിദ്യക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു. 2018-19, 2020-21 വർഷങ്ങളിൽ മഹാരാജാസിൽ പഠിപ്പിച്ചുവെന്ന സർട്ടിഫിക്കറ്റാണ് വിദ്യ കോളജിൽ നൽകിയിരുന്നത്. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് വിദ്യ കരിന്തളം കോളജിൽ ജോലി ചെയ്തത്.