വ്യാജരേഖ ചമച്ച സംഭവം: കെ വിദ്യക്കെതിരെ അട്ടപ്പാടി കോളജ് പ്രിൻസിപ്പലും പരാതി നൽകി
Jun 9, 2023, 10:49 IST

എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ കെ വിദ്യക്കെതിരെ അട്ടപ്പാടി സർക്കാർ കോളജ് പ്രിൻസിപ്പലും പരാതി നൽകി. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ലാലിമോൾ വർഗീസാണ് അഗളി പോലീസിൽ പരാതി നൽകിയത്. ഈ മാസം രണ്ടിന് അഭിമുഖത്തിനായി ഹാജരാക്കിയ രേഖ വ്യാജമെന്നാണ് പരാതി.
സംഭവത്തിൽ വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐ ആറും രേഖകളും അഗളി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വ്യാജരേഖ സമർപ്പിച്ച കോളജ് അഗളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയതിനാലാണ് ഫയൽ കൈമാറ്റം.