പുനലൂരിൽ നഗരസഭാ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി മരിച്ചു
Jul 22, 2023, 11:30 IST

പുനലൂർ നഗരസഭാ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി മരിച്ചു. സിന്ധു ഉദയകുമാറാണ് മരിച്ചത്. ഇവരുടെ മൃതദേഹം കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്ത് നിന്നും കണ്ടെത്തി. സിന്ധുവും സുഹൃത്തുക്കളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഈ ഇടപാടുമായി ബന്ധപ്പെട്ട് നഗരസഭയിലെ ജീവനക്കാരിയുമായി സിന്ധു കഴിഞ്ഞ ദിവസം വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കല്ലടയാറ്റിലേക്ക് താടിയത്. സ്വർണാഭരണങ്ങളും പണവും എടിഎം കാർഡുമൊക്കെ വീട്ടുകാരെ ഏൽപ്പിച്ച ശേഷമായിരുന്നു ആത്മഹത്യ