ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പരിയാരത്ത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
Aug 12, 2023, 08:40 IST

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുതാഴം സ്വദേശി മധുസൂദനനാണ് പരിയാരം പോലീസിന്റെ പിടിയിലായത്. ആരോപണത്തെ തുടർന്ന് ഇയാളെ നേരത്തെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. പോക്‌സോ വകുപ്പ് ചേർത്താണ് മധുസൂദനനെ അറസ്റ്റ് ചെയ്തത്
സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി ലൈംഗികാതിക്രമം അധ്യാപികയോട് വിവരിച്ചത്. പരാതി വന്നതോടെ സിപിഎം ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു.