സിപിഎം മുൻ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദൻ അന്തരിച്ചു

sarojini

സിപിഎം മുൻ സംസ്ഥാന സമിതി അംഗം സരോജിനി ബാലാന്ദൻ അന്തരിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും എംപിയുമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. 86 വയസ്സായിരുന്നു. എറണാകുളം പറവൂരിലെ മകളുടെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ ദേഹാസ്വാസ്ഥ്യമുണ്ടായ സരോജിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

സിപിഎം സംസ്ഥാന സമിതി അംഗം, മഹിളാ അസോസിയേഷൻ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് കളമശ്ശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട് തീരുമാനിക്കും. പ്രായപരിധിയെ തുടർന്ന് 2012ലാണ് സരോജിനി സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിയുന്നത്.
 

Share this story