വൻതോതിൽ തട്ടിപ്പ് നടത്തിയെന്ന് മുൻ ഡ്രൈവറുടെ പരാതി; സുധാകരനെതിരെ വിജിലൻസ് അന്വേഷണം

sudhakaran

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വരുമാന സ്രോതസ്സിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്‌കൂൾ പ്രിൻസിപ്പലിന് വിജിലൻസ് നോട്ടീസ് അയച്ചു. മുൻ ഡ്രൈവറായ പ്രശാന്താണ് വിജിലൻസ് പരാതി നൽകിയത്. 

കണ്ണൂരിൽ ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നടക്കം വൻ തോതിൽ സുധാകരൻ പണം പിരിച്ചിരുന്നു. ഇതിൽ വലിയ തോതിൽ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മുൻ ഡ്രൈവർ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്


 

Share this story