കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ നേതാവുമായ ആർ രാമചന്ദ്രൻ അന്തരിച്ചു

ramachandran

സിപിഐ നേതാവും കരുനാഗപ്പള്ളി മുൻ എംഎൽഎയുമായ ആർ രാമചന്ദ്രൻ അന്തരിച്ചു. 62 വയസ്സായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ പുലർച്ചെയാണ് മരണം സംഭവിച്ചത്. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ സിപിഐ സ്ഥാനാർഥിയായിരുന്നു

ഭൗതിക ശരീരം ഒരു മണിയോടെ സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. ഇവിടെ പൊതുദർശനത്തിന് വെച്ച ശേഷം ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും പൊതുദർശനമുണ്ടാകും. സംസ്‌കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും.
 

Share this story