ഓർത്തഡോക്‌സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് അന്തരിച്ചു

mar

ഓർത്തഡോക്‌സ് സഭ മുൻ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് അന്തരിച്ചു.  77 വയസ്സായിരുന്നു. ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വർഷമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 

മൂന്ന് പതിറ്റാണ്ടിലേറെ കൊല്ലം, കൊച്ചി ഭദ്രാസനാധിപന്റെ ചുമതല വഹിച്ചു. ലളിത ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. വിദേശയാത്രകൾ നടത്തുകയോ സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയോ ചെയ്തിരുന്നില്ല. അത്യാവശ്യത്തിന് മാത്രമാണ് അദ്ദേഹം യാത്രകൾ നടത്തിയിരുന്നത്. ഇതാകാട്ടെ തീർത്തും ലളിതമായ മാർഗവുമാണ് അവലംബിച്ചിരുന്നത്.
 

Share this story