കാസർകോട് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
Jul 18, 2023, 12:21 IST

കാസർകോട് അത്തിക്കോത്ത് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ഒരു കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അത്തിക്കോത്ത് സിപിഎം ബ്രാഞ്ച് അംഗം കൃഷ്ണന് നേരെയാണ് ആക്രമണമുണ്ടായത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.