കരിപ്പൂരിൽ 4580 ഗ്രാം സ്വർണമിശ്രിതവുമായി നാല് യാത്രക്കാർ പിടിയിൽ

karipur

കരിപ്പൂരിൽ വൻ സ്വർണവേട്ട. ദുബൈയിൽ നിന്നും ഷാർജയിൽ നിന്നും വിവിധ വിമാനങ്ങളിൽ എത്തിയ നാല് പേർ സ്വർണവുമായി പിടിയിലായി. രണ്ടര കോടി വിലമതിക്കുന്ന 4580 ഗ്രാം സ്വർണമിശ്രിതമാണ് ഇവരിൽ നിന്ന് പിടികൂടിയത്.

പാലക്കാട് കുറ്റനാട് സ്വദേശി പുത്തൻവളപ്പിൽ റിഷാദിൽ നിന്ന് 1034 ഗ്രാം സ്വർണമിശ്രിതവും മാനന്തവാടി സ്വദേശി മുഹമ്മദ് ഷാമിലിൽ നിന്ന് 850 ഗ്രാം സ്വർണമിശ്രിതവും മലപ്പുറം തവനൂർ സ്വദേശി ചോമയിൽ മുഹമ്മദ് ഷാഫിയിൽ നിന്ന് 1537 ഗ്രാം സ്വർണമിശ്രിതവും തിരുനാവായ സ്വദേശി വെള്ളത്തൂർ ഷിഹാബുദ്ദിനിൽ നിന്ന് 1159 ഗ്രാം സ്വർണമിശ്രിതവുമാണ് പിടികൂടിയത്.
 

Share this story