ഹോം സ്‌റ്റേയിൽ പണം വെച്ച് ചീട്ട് കളിച്ച പതിനാലംഗ സംഘം പിടിയിൽ; 4.32 ലക്ഷം രൂപയും പിടികൂടി

Police

വയനാട് മീനങ്ങാടിയിൽ ഹോം സ്‌റ്റേയിൽ പണം വെച്ച് ചീട്ട് കളിക്കുകയായിരുന്ന പതിനാലംഗ സംഘം പിടിയിൽ. കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്‌റ്റേയിൽ ചീട്ട് കളിക്കുകയായിരുന്ന സംഘത്തെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 4.32 ലക്ഷം രൂപയും പിടിച്ചെടുത്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് ചീട്ടുകളി സംഘത്തിൽ നിന്ന് ഇത്രയും വലിയ തുക ജില്ലയിൽ പിടികൂടുന്നതെന്ന് പോലീസ് പറഞ്ഞു

സന്തോഷ്, സനീഷ്, ഷറഫുദ്ദീൻ, സുനിൽ, ഏലിയാസ്, ഇബ്രാഹിം, ഷിബു, അജീഷ്, ഷംസീർ, രമേശൻ, സലീം, അരുൺ, വിജേഷ്, പ്രജീഷ് എന്നിവരാണ് പിടിയിലായത്.
 

Share this story