ഗുരുവായൂരിൽ ക്ഷേത്രദർശനത്തിന് എത്തിയ നാല് വയസ്സുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു

dog

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് കുടുംബത്തോടൊപ്പം എത്തിയ നാല് വയസ്സുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. കെടിഡിസിയുടെ ഹോട്ടലിന്റെ മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ കണ്ണൂർ സ്വദേശി ദ്യുവിത്തിെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കുടുംബത്തോടൊപ്പം ഇന്നലെയാണ് കുട്ടി ഗുരുവായൂരിൽ എത്തിയത്. ഉച്ചയ്ക്ക് മടങ്ങാനിരിക്കെയാണ് മൂന്ന് തെരുവ് നായ്ക്കൾ ചേർന്ന് ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന അച്ഛൻ ഇടപെട്ടതിനെ തുടർന്നാണ് കുട്ടി കൂടുതൽ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്.
 

Share this story