തിരൂരങ്ങാടിയിൽ നാല് വയസ്സുകാരിയെ ഇതര സംസ്ഥാന തൊഴിലാളി പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

rape

മലപ്പുറം തിരൂരങ്ങാടിയിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യപ്രദേശ് സ്വദേശി കസ്റ്റഡിയിൽ. ഇന്നലെ വൈകുന്നേരം ചേളാരിയിലാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് പീഡനം നടന്നത്. പീഡനത്തിന് ഇരയായ കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി

കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിയെത്തിയത്. ഇവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും മധ്യപ്രദേശുകാരാണ്.
 

Share this story