ബിഷപ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് ജലന്ധറിൽ യാത്രയയപ്പ്

franco

ബിഷപ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് ജലന്ധറിൽ യാത്രയയപ്പ് നൽകും. രൂപതയിലെ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ വെച്ചാണ് യാത്രയയപ്പ് ചടങ്ങ്. ഫ്രാങ്കോ വിശ്വാസികളെ അഭിമുഖീകരിച്ച് സംസാരിക്കും. യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും സർക്കുലർ വഴി ആവശ്യപ്പെട്ടിട്ടുണ്ട്. 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റവിമുക്തനായെങ്കിലും അപ്പീൽ കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് ഫ്രാങ്കോ ബിഷപ് സ്ഥാനം രാജിവെച്ചത്. വത്തിക്കാന്റെ നിർദേശപ്രകാരമാണ് ഫ്രാങ്കോ ബിഷപ് സ്ഥാനം ഒഴിഞ്ഞതെന്നാണ് വിവരം.
 

Share this story