സൗജന്യ അക്യുപങ്ചർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Kera

അക്യുപഞ്ചർ സയൻസ് അസോസിയേഷനും (ASA-Kerala) ഇന്ത്യ ചൈന ഫ്രണ്ട്ഷിപ്പ് അസോസിയേഷനും (ICFA) ലൂഥറൻ ചർച്ച് ഓഫ് ഇന്ത്യ മേജർ ആർച്ച് ഡയോസിസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ അക്യുപങ്ചർ മെഡിക്കൽ ക്യാമ്പ് (26-06-2024) ബുധനാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ലൂഥറൻ മിഷൻ ആർച്ച് ബിഷപ്പ് പാലസ് കോമ്പൗണ്ട് മണ്ണാമൂല (പേരൂർക്കട) വച്ച് നടന്നു..

 മേജർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. റോബിൻസർ ഡേവിഡ് ലൂതർ ഉദ്ഘാടനം ചെയ്ത മെഡിക്കൽ ക്യാമ്പിൽ ഇന്ത്യയിലെ ഏറ്റവും മുതിർന്ന അക്യുപഞ്ചർ ചികിത്സകരായ ഡോ. ദബാസിസ് ബക്ഷി ഡോ. ചന്ദന മിത്ര എന്നിവരോടൊപ്പം ഡോ. പ്രദീപ് ആന്റണി, ഡോ. ദീപ്തി തുടങ്ങി മറ്റു ഡോക്ടർമാരും രോഗികളെ പരിശോധിച്ചു ചികിത്സ നൽകി. നിർധനരായ ധാരാളം രോഗികൾക്ക് ക്യാമ്പിൽ പങ്കെടുത്ത് ചികിത്സ നേടാനുള്ള അവസരം ഉണ്ടായി.

Dr. Pradeep Antony 
Secretary, ASA

Share this story