കണ്ണൂരിൽ മാവോയിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി സംശയം

maoist

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. അയ്യൻകുന്ന് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായാണ് സംശയം. സ്ഥലത്തേക്ക് കൂടുതൽ പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് അയ്യൻകുന്ന് ഉരുപ്പുകുറ്റിയിൽ വനമേഖലയിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഇതോടെ തണ്ടർബോൾട്ട് സംഘം തിരിച്ചും വെടിയുതിർത്തുവെന്നാണ് അധികൃതർ പറയുന്നത്. പത്ത് മിനിറ്റോളം നേരം വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തേക്ക് പുറപ്പെട്ടു. വമേഖലയിൽ തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് നിന്ന് മൂന്ന് തോക്കുകൾ കണ്ടെത്തിയിട്ടുണ്ട്.
 

Share this story