വാക്കുതർക്കത്തിനിടെ സുഹൃത്ത് തള്ളിയിട്ടു; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

police line

ഇടുക്കി ചിന്നക്കനാൽ ബി എൽ റാമിൽ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്ത് തള്ളിയിട്ടതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മറയൂർ കോവിൽക്കടവ് സ്വദേശി ചന്ദ്രബോസാണ്(42) മരിച്ചത്. സംഭവത്തിൽ കൊല്ലം അഞ്ചൽ സ്വദേശി റിയാസ് ഇബ്രാഹിംകുട്ടിയെ(39) പോലീസ് കസ്റ്റഡിയിലെടുത്തു

15ന് വൈകുന്നേരം മദ്യലഹരിയിലാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. ഇതിനിടെ റിയാസ് ചന്ദ്രബോസിനെ തള്ളിവീഴ്ത്തി. മരക്കുറ്റിയുടെ മുകളിൽ വീണ് ചന്ദ്രബോസിന് ഗുരുതരമായി പരുക്കേറ്റു. ആദ്യം രാജകുമാരിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
 

Share this story