മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ തുടർ നടപടികൾ ആറ് മാസത്തേക്ക് സ്റ്റേ ചെയ്തു

mohanlal
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ തുടർ നടപടികൾ ആറ് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. വിചാരണക്കായി അടുത്ത മാസം കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർ നടപടികളാണ് കോടതി സ്‌റ്റേ ചെയ്തത്. ആനക്കൊമ്പ് കേസിൽ മോഹൻലാൽ അടക്കമുള്ള പ്രതികൾ നവംബർ 3ന് ഹാജരാകണമെന്നാണ് ഓഗസ്റ്റിൽ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് നിർദേശിച്ചത്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയതാണ് കേസിനാധാരം.
 

Share this story